- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെയിൽവേ ലൈനിന്റെ ഇലക്ട്രിക് ജോലിക്കിടെ ഷോക്കേറ്റ് രണ്ടുപേർക്ക് പരിക്ക്
തിരുവനന്തപുരം: കഴക്കൂട്ടത്ത് റെയിൽവേ ലൈനിന്റെ ഇലക്ട്രിക് ജോലിക്കിടെ രണ്ട് പേർക്ക് ഷോക്കേറ്റു.അതിഥി തൊഴിലാളികളായ പീലാറാവു, തുളസി എന്നിവർക്കാണ് പരിക്കേറ്റത്. പുതിയ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റുന്നതിനിടെയാണ് സംഭവം. ഉയർത്തിയ പോസ്റ്റ് മുകളിലൂടെയുള്ള വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു.
ഗുരുതരമായി ഷോക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാൾക്ക് 60 ശതമാനവും മറ്റൊരാൾക്ക് 80 ശതമനാവും പൊള്ളലേറ്റതായാണ് വിവരം. ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Next Story