- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം; പ്രതി റിമാൻഡിൽ
കൊച്ചി: ആലുവ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ജാർഖണ്ഡ് ജെസ്പൂർ സ്വദേശി സുരേഷ് കുമാറിനെയാണ് (42) കോടതി റിമാൻഡ് ചെയ്തത്. സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ രാജേഷിനാണ് ആക്രമണത്തിൽ പരുക്കേറ്റത്.
സാരമായി പരുക്കേറ്റ രാജേഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വൈകിട്ട് എഴുമണിയോടെ ആലുവ പെരിയാർ നഗർ റസിഡൻസിയിലാണ് സുരേഷ് കുമാർ പ്രശ്‌നം ഉണ്ടാക്കിയത്. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തുകയായിരുന്നു. പൊലീസെത്തുമ്പോൾ സുരേഷ് കുമാർ അക്രമാസക്തനായ നിലയിലായിരുന്നു. പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ രാജേഷിന്റെ ചെവിയുടെ ഭാഗത്ത് കല്ലുകൊണ്ട് ഇടിയേറ്റു. അതേസമയം പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും പ്രതി പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു.
Next Story



