കണ്ണൂർ: പ്രഥമ കഥകളി ആചാര്യ പുരസ്‌കാരം കലാമണ്ഡലം കെ.ജി.വാസുദേവൻ നായർക്ക് സമ്മാനിക്കും. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കഥകളി ആചാര്യൻ കലാമണ്ഡലം ശങ്കരനാരായണൻ നായരുടെ സ്മരണാർഥം ബർണശേരി മുദ്ര കലാക്ഷേത്രം ഏർപ്പെടുത്തിയതാണ് പുരസ്‌ക്കാരം.

ഏഴിന് വൈകിട്ട് നാലിന് മുഴക്കുന്ന് മൃദംഗശൈലശ്വേരി ക്ഷേത്രം കഥകളിമണ്ഡപത്തിൽ കേരള സംഗീതനാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി പുരസ്‌കാരസമർപ്പണം നടത്തുമെന്ന് ശങ്കരനാരായണൻ നായരുടെ മകളും മുദ്ര കലാക്ഷേത്രം ഡയരക്ടറുമായ എ.പി.കലാവതി പത്രസമ്മേളനത്തിൽ അറിയിച്ചു. സമർപ്പണച്ചടങ്ങിൽ എ.പി.കലാവതി പൂതനാമോക്ഷം കഥകളി അവതരിപ്പിക്കും.