- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഗോള കായിക ഭൂപടത്തിൽ കൊച്ചിക്കൊരു സ്ഥാനം
കൊച്ചി: ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് സംസ്ഥാന കായിക വകുപ്പിന്റെ പിന്തുണ. കൊച്ചി ആസ്ഥാനമായ ക്ലിയോസ്പോർട്സാണ് ഫെബ്രുവരി 11-ന് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ സംഘടിപ്പിക്കുന്നത്.
ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിലൂടെ ലോക കായിക ഭൂപടത്തിൽ കൊച്ചിക്ക് ഒരു സ്ഥാനം ലഭിക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് സംസ്ഥാന കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു. സ്പോർട്സ് കേരള ഏറെ സന്തോഷത്തോടെയാണ് മാരത്തണുമായി സഹകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'കായിക മേഖലയിലെ എല്ലാം രംഗത്തെയും വികസനമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മാരത്തൺ പോലുള്ള പരിപാടികളിലൂടെ എല്ലാവരിലും കായിക സംസ്‌കാരം വളർത്തിയെടുക്കാൻ സാധിക്കും. കൊച്ചിയെ ആഗോള സ്പോർട്സ് ടൂറിസത്തിന്റെ കേന്ദ്രമാക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഈ വർഷത്തെ മാരത്തൺ ഒരു വൻ വിജയമായിത്തീരട്ടേയെന്നും വരുംവർഷങ്ങളിൽ രാജ്യത്തെ ഏറ്റവുമധികം ബഹുജന പങ്കാളിത്തമുള്ള പരിപാടിയായി ഇത് മാറട്ടേയെന്നും ആശംസിക്കുന്നു.' തിരുവനന്തപുരത്ത് ക്ലിയോസ്പോർട്സ് അധികൃതരുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞു.
പതിനായിരത്തിലേറെ കായികതാരങ്ങൾ പങ്കെടുക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് വൻജനപിന്തുണയാണ് ലഭിക്കുന്നതെന്നും സംസ്ഥാനത്തിന്റെ കായിക രംഗത്തിന് അതിലൂടെ വലിയ സംഭാവനയാണ് നൽകുന്നതെന്നും ക്ലിയോസ്പോർട്സ് ഡയറക്ടർമാരായ ശബരി നായർ, അനീഷ് പോൾ എന്നിവർ പറഞ്ഞു. ആരോഗ്യത്തിനും ജീവിതചര്യയ്ക്കും മുൻഗണന നൽകുകയെന്ന ചിന്താഗതി പ്രോത്സാഹിപ്പിക്കുന്നതിലൂടെ കൊച്ചിക്കും കേരളത്തിനും ക്ലിയോസ്പോർട്സ് നൽകുന്നത് വിലപ്പെട്ട സംഭാവനയാണെന്നും അവർ കൂട്ടിച്ചേർത്തു.
42.195 കി.മീ മാരത്തൺ, 21.097 കി.മീ ഹാഫ് മാരത്തൺ, 10 കി.മീ റൺ, 3 കി.മീ ഗ്രീൻ റൺ എന്നീ വിഭാഗങ്ങൾക്കൊപ്പം ഇത്തവണ ഭിന്നശേഷിക്കാർക്കും ശാരീരിക അവശതകൾ നേരിടുന്നവർക്കും വേണ്ടി സ്പെഷ്യൽ റൺ കാറ്റഗറി ഉൾപ്പെടുത്തിയിട്ടുണ്ട്. രക്ഷ സൊസൈറ്റിയുമായി ചേർന്നാണ് ഒരു കിലോമീറ്റർ സ്‌പെഷ്യൽ റൺ നടക്കുക. ഇന്ത്യൻ അത്‌ലറ്റുകൾക്കൊപ്പം ഇത്തവണ വിദേശ അത്‌ലറ്റുകളും മാരത്തണിൽ പങ്കെടുക്കും. ഓൺലൈൻ രജിസ്ട്രേഷന് www.kochimarathon.in സന്ദർശിക്കുക