- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യനയ അഴിമതിക്കേസിൽ അഞ്ച് തവണ നോട്ടീസ് നൽകിയിട്ടും ഹാജരായില്ല; കെജ്രിവാളിനെതിരെ ഇ.ഡി കോടതിയിൽ
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ തുടർച്ചയായി അഞ്ചു തവണ നോട്ടീസ് നൽകിയിട്ടും ഹാജരാവാത്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കോടതിയെ സമീപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡൽഹി റോസ് അവന്യൂ കോടതിയിലാണ് ഇ.ഡി. ഹർജി ഫയൽ ചെയ്തത്. ഐ.പി.സിയുടെ 174, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ 50-ാം വകുപ്പുകൾ പ്രകാരമാണ് ഹർജി.
തന്നെ അറസ്റ്റ് ചെയ്യാനുള്ള നിയമവിരുദ്ധമായ നീക്കങ്ങളെന്ന് ആരോപിച്ചാണ് അഞ്ച് നോട്ടീസുകളും കെജ്രിവാൾ തള്ളിക്കളഞ്ഞത്. നേരത്തെ, നവംബർ രണ്ട്, ഡിസംബർ 21, ജനുവരി മൂന്ന്, 18, ഫെബ്രുവരി രണ്ട് തീയതികളിൽ ഹാജരാവാൻ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്.
2021-22 വർഷം മദ്യവിൽപ്പനയ്ക്കുള്ള ലൈസൻസ് അനുവദിക്കാൻ പണം വാങ്ങിയെന്നാണ് ആരോപണം. പിന്നീട് നയം ഡൽഹി സർക്കാർ പിൻവലിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് സിബിഐ. അറസ്റ്റ് ചെയ്ത ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇപ്പോഴും ജയിലിലാണ്.
മറുനാടന് ഡെസ്ക്