കൊച്ചി: പാലാരിവട്ടം ചളിക്കവട്ടത്ത് 1.3 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കർണാടകയിലെ കുടക് സ്വദേശിയായ അബ്ദുൽ റഹ്‌മാനാണ് കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായത്. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവും വീട്ടിൽ നിന്ന് പിടിച്ചെടുത്തു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വൈകിട്ട് ചളിക്കവട്ടത്തെ വാടകവീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.