- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത കുട്ടി കാറോടിച്ചു; മാതാവിനെതിരെ കേസ്
കാസർകോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് കാർ ഓടിക്കാൻ നൽകിയ മാതാവിനെതിരെ പൊലീസ് കേസ് എടുത്തു. കാസർകോട് ഉദുമയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത മകന് കാർ ഓടിക്കാൻ നൽകിയ പള്ളിക്കര ഹദാദ്ദ് നഗറിലെ നഫീസത്തിന് (35) എതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
തച്ചങ്ങാടു ഭാഗത്തുനിന്നും ബേക്കലിലേക്ക് കാർ ഓടിച്ചുവന്ന കുട്ടി, വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തിനു മുന്നിൽപ്പെടുകയായിരുന്നു. തുടർന്ന് രക്ഷിതാവിനെ വിളിച്ചുവരുത്തി കുട്ടിയെ സുരക്ഷിതമായി വീട്ടിലേക്ക് അയച്ച പൊലീസ്, കാർ കസ്റ്റഡിയിലെടുത്തു.
Next Story



