നെല്ലിക്കുന്ന്: നാലുമാസം മുൻപ് 70 ലക്ഷം രൂപയുടെ ലോട്ടറിയടിച്ച നെല്ലിക്കുന്ന് ബീച്ച് റോഡിലെ ബേക്കറി ഉടമ വിവേക് ഷെട്ടി(36)യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിവേക് സ്വന്തം ബേക്കറിക്കകത്താണ് തൂങ്ങി മരിച്ചത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. രാംപണ്ണ ഷെട്ടി-ഭവാനി ദമ്പതിമാരുടെ മകനാണ്. കാസർകോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ: ആരതി. മകൻ: ആൽവി. സഹോദരങ്ങൾ: പുനീത്, വിദ്യ.

വിവരമറിഞ്ഞ് കാസർകോട് ടൗൺ പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റുമോട്ടത്തിനായി ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. ലോട്ടറി അടിച്ചതിൽ നികുതി കഴിച്ച് 44 ലക്ഷത്തോളം രൂപയാണ് വിവേക് ഷെട്ടിക്ക് ലഭിച്ചതെന്നാണ് വിവരം.