- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശാവർക്കർമാരുടെ വേതന വർധനവിന് ഡിസംബർ മുതൽ പ്രാബല്യം;31.35 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: ആശാവർക്കർമാരുടെ വേതനം ആയിരംരൂപ വർധിപ്പിച്ചതിന് ഡിസംബർമുതൽ പ്രാബല്യം ഉണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇതിനായി 31.35 കോടിരൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.
ഇതോടെ ആശാവർക്കർമാരുടെ വേതനം ഏഴായിരം രൂപയാവും. 26,125 പേർക്കാണ് പ്രയോജനം. വേതനം പൂർണമായും സംസ്ഥാന സർക്കാരാണ് നൽകുന്നത്. കേന്ദ്രസർക്കാർ 2000 രൂപ വീതം ഇൻസെന്റീവ് നൽകും.
അധികപ്രവർത്തനങ്ങൾ ഏറ്റെടുത്താൽ ഇൻസെന്റീവ് കൂടും. കേരളത്തിൽ ദേശീയ ആരോഗ്യദൗത്യത്തിനായി കേന്ദ്രസർക്കാർ അനുവദിച്ച തുക മൂന്നുമാസമായി ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Next Story



