- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടമെടുപ്പ് പരിധി ഉയർത്താനാകില്ലെന്ന് വിശദീകരണം
ന്യൂഡൽഹി: കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാനത്തെ ധനമാനേജ്മെന്റിലെ പിടിപ്പു കേടെന്ന് കേന്ദ്രസർക്കാർ. കേരളത്തിലേത് അതീവ മോശം ധനമാനേജ്മെന്റെന്നും കേന്ദ്രം കുറ്റപ്പെടുത്തി. കേരളത്തിന്റെ ധനകാര്യസ്ഥിതി വിശദീകരിക്കുന്ന കുറിപ്പ് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്തു.
കേന്ദ്രം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ കേരളം നേരത്തെ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന് മറുപടിയെന്ന നിലയിലാണ് കേന്ദ്ര ധനമന്ത്രാലയം അറ്റോർണി ജനറലിന്റെ ഓഫീസ് മേഖന കുറിപ്പ് കോടതിയിൽ നൽകിയത്. ധനകാര്യ കമ്മീഷൻ കേരളത്തിന് നൽകണമെന്ന് ശുപാർശ ചെയ്തതിനേക്കാൾ അധികം പണം നൽകിയിട്ടുണ്ട്. കടമെടുപ്പ് പരിധി ഉയർത്താനാകില്ലെന്നതാണ് കേന്ദ്ര നിലപാട്.
കേന്ദ്ര നികുതികൾ, കേന്ദ്ര പദ്ധതികൾക്കുള്ള തുക തുടങ്ങി സംസ്ഥാനത്തിന് അർഹതപ്പെട്ട പണം അനുവദിച്ചിട്ടുണ്ട്. 2018-19 ൽ സംസ്ഥാനത്തെ മൊത്തം വരുമാനത്തിന്റെ 31 ശതമാനം ആയിരുന്നു കടമെങ്കിൽ, ഇപ്പോൾ 2021-22 ആയപ്പോൾ 38 ശതമാനം ആയി ഉയർന്നതായി കേന്ദ്രസർക്കാർ സൂചിപ്പിക്കുന്നു.



