- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്‌സഭ സീറ്റ് ചർച്ചകൾ യുഡിഎഫ് ഭംഗിയായി പൂർത്തിയാക്കും; സിറ്റിങ് എംപിമാർ മത്സരിക്കുന്ന കാര്യത്തിൽ ആലോചിച്ചു തീരുമാനമെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ
തൃശൂർ: ലോക്‌സഭ സീറ്റ് ചർച്ചകൾ യുഡിഎഫ് ഭംഗിയായി പൂർത്തിയാക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കോൺഗ്രസ് സ്ഥാനാർത്ഥി നിർണയിച്ച ചർച്ച ഒരു ദിവസം കൊണ്ട് പൂർത്തിയാകുന്ന ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ യോഗത്തിൽ തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് പ്രധാന അജണ്ട. സിറ്റിങ് എംപിമാർ മത്സരിക്കുന്ന കാര്യത്തിൽ ആലോചിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ലീഗുമായി പ്രശ്‌നങ്ങളൊന്നുമില്ല. എല്ലാകാലത്തും സൗഹൃദത്തിലാണ് പോയിട്ടുള്ളതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Next Story



