- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയപ്പോൾ വീട് കുത്തിത്തുറന്ന് വൻ മോഷണം; 20 പവൻ കവർന്നു
തൊടുപുഴ: വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന് വൻ മോഷണം. റിട്ട. കോളേജ് അദ്ധ്യാപകൻ നെടിയശ്ശാല മൂലശ്ശേരിൽ എം ടി. ജോണിന്റെ വീട്ടിൽ നിന്നാണ് 20 പവൻ സ്വർണം നഷ്ടപ്പെട്ടത്. ശനിയാഴ്ച രാത്രി 6.45-നും 7.50-നും ഇടയിലാണ് മോഷണം നടന്നത്.
നെടിയശാല പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ചുള്ള പ്രദക്ഷിണത്തിൽ പങ്കെടുക്കാനായി ജോണും ഭാര്യ ഫിലോമിനയും സഹോദരി ആലീസും പോയ തക്കംനോക്കി മോഷ്ടാക്കൾ വീട് കുത്തിത്തുറക്കുകയായിരുന്നു.
വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കരിങ്കുന്നം സിഐ. കെ.ആർ. മോഹൻദാസിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണം തുടങ്ങി
മറുനാടന് മലയാളി ബ്യൂറോ
Next Story