- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കപകടത്തിൽ പരിക്കേറ്റ ഹോട്ടൽ തൊഴിലാളി മരിച്ചു
ആലപ്പുഴ: ബൈക്കപകടത്തിൽ പരിക്കേറ്റ ഹോട്ടൽ തൊഴിലാളി മരിച്ചു. ചേർത്തല വീരമംഗലം വൈഷ്ണവത്തിൽ ജയകുമാർ (52) ആണ് മരിച്ചത്. ചേർത്തല-അരൂക്കുറ്റി റോഡിൽ വടുതല പുത്തൻ പാലത്തിന് സമീപത്തുവെച്ച് ഞായറാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ചന്തിരൂരിലെ ഹോട്ടൽ തൊഴിലാളി ആയിരുന്നു.
വെളുപ്പിന് ജോലിക്കുപോകുമ്പോൾ ജയകുമാർ ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻതന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. ഭാര്യ: ബിന്ദു. മക്കൾ: ഗോപിക, ഗ്രീഷ്മ
മറുനാടന് മലയാളി ബ്യൂറോ
Next Story