- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മ്ലാവ് റോഡിന് കുറുകെ ചാടി; നിയന്ത്രണം വിട്ട ഇരുചക്ര വാഹനം മറിഞ്ഞു; യാത്രികരായ അമ്മയ്ക്കും മകനും പരിക്കേറ്റു
പീരുമേട്: മ്ലാവ് റോഡിന് കുറുകെ ചാടിയതിനെ തുടർന്നു ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ അമ്മയ്ക്കും മകനും പരിക്കേറ്റു.
പീരുമേട് സ്വദേശികളായ ജയിനമ്മ സോജി (51), മകൻ ക്രിസ്റ്റോ (32) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്‌ച്ച രാവിലെ പള്ളിയിലേക്ക് പോകുന്ന വഴിയിലാണ് ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിനു എതിരെ മ്ലാവ് ചാടിയത്.
തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇരുവരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മ്ലാവ് ചാടി അപകടമുണ്ടായ വിവരം നാട്ടുകാർ അറിയിച്ചിട്ടും വനപാലകർ സ്ഥലത്തെത്താതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
Next Story