- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടകരമായ രീതിയിൽ കാറിനെ ബസ് മറികടന്നു; കെ.എസ്.ആർ.ടി.സി. ഡ്രൈവറെ ഡിപ്പോയിൽ കയറി മർദിച്ചു; കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ
പെരിന്തൽമണ്ണ: കെ.എസ്.ആർ.ടി.സി. ബസിനെ കാറിൽ പിന്തുടർന്നെത്തി ഡിപ്പോയിൽ കയറി ഡ്രൈവറെ മർദിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിൽ സഹോദരങ്ങളായ രണ്ടുപേർ അറസ്റ്റിൽ. പെരിന്തൽമണ്ണ ചെറുകര പാറക്കൽ മുക്ക് സ്വദേശികളായ പാറക്കൽ മുഹമ്മദ് ഷഹീൻ (27), സഹോദരൻ മുഹമ്മദ് ഷാഹിദ്(24) എന്നിവരെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റുചെയ്തതത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും മർദിച്ചതിനും ഡിപ്പോയിൽ അതിക്രമിച്ചുകയറിയതിനും അടക്കമാണ് കേസെടുത്തത്.
ശനിയാഴ്ച രാത്രി ഒൻപതോടെ പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലായിരുന്നു സംഭവം. മലപ്പുറത്തുനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്നു ബസ്. ഇതേദിശയിലായിരുന്നു കാറും. ബൈപ്പാസിന് സമീപം കാറിന് അപകടസാധ്യതയുണ്ടാക്കുന്ന വിധത്തിൽ ബസ് മറികടന്നെന്ന് ആരോപിച്ച് പിന്നാലെ ഡിപ്പോയിലെത്തി. ഡ്രൈവർ കാബിനിൽ കയറി ഡ്രൈവറെ വലിച്ചിട്ട് മർദിക്കുകയും കൈയിലുണ്ടായിരുന്ന താക്കോൽക്കൂട്ടം കൊണ്ട് നെറ്റിക്ക് കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കി. ഡ്രൈവർ ആശുപത്രി വിട്ടു.
മറുനാടന് മലയാളി ബ്യൂറോ