കൊച്ചി: പെരുമ്പാവൂരിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റു ബസും ലോറിയും കൂട്ടിയിടിച്ച് 40 വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. പെരുമ്പാവൂർ എം.സി. ജംങ്ഷനിൽ വച്ചാണ് കോളേജ് വിദ്യാർത്ഥികൾ വിനോദയാത്ര പോയ ബസും ലോറിയുമാണ് കൂട്ടിയിടിച്ചത്. കൊണ്ടോട്ടി ഇഎംഇഎ കോളജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപാകത്തിൽപ്പെട്ടത്. പെരുമ്പാവൂർ സിഗ്‌നൽ ജംക്ഷനിൽ ഇന്നു പുലർച്ചെ മൂന്നിനാണ് അപകടം. ഗുരുതരമായി പരുക്കേറ്റ അഞ്ചുപേരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

വിദ്യാർത്ഥികളുമായി മൂന്നാറിൽ നിന്ന് വന്ന ബസും ആലുവ ഭാഗത്ത് നിന്ന് മൂവാറ്റുപഴ ഭാഗത്തേക്ക് പോയ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. പരിക്കേറ്റവരെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. അപകടസമയത്ത് റോഡിൽ ലൈറ്റുകളോ സിഗ്‌നലുകളോ പ്രവർത്തിച്ചിരുന്നില്ലെന്നും ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റുകൾ നാളുകളായി പ്രവർത്തനരഹിതമാണെന്നും ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്തെത്തി.