- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തപാൽ ജീവനക്കാരുടെ ദേശിയ സമ്മേളനത്തിന് കോട്ടയത്ത് തുടക്കമായി; ഉദ്ഘാടനം നിർവ്വഹിച്ച് അഖിലേന്ത്യാ സെക്രട്ടറി കെ.എൻ.ഉമേഷ്
കോട്ടയം: ഓൾ ഇന്ത്യ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ പോസ്റ്റ്‌മെൻ ആൻഡ് മൾട്ടി ടാസ്‌കിങ് സ്റ്റാഫിന്റെ 29-ാമത് അഖിലേന്ത്യാ സമ്മേളനത്തിന് തുടക്കമായി. ആറുവരെയാണ് സമ്മേളനം. സിഐ.ടി.യു. അഖിലേന്ത്യാ സെക്രട്ടറി കെ.എൻ.ഉമേഷ് ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ചെയർമാൻ പി.കരുണാകരൻ അധ്യക്ഷനായിരുന്നു. മഹിളാ അസോ.സംസ്ഥാന സെക്രട്ടറി സി.എസ്.സുജാത മുഖ്യപ്രഭാഷണം നടത്തി. എൻ.എഫ്.പി.ഇ. സെക്രട്ടറി ജനറൽ ജനാർദനൻ മജുംദാർ, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പി.കെ.മുരളീധരൻ, സിഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ആർ.രഘുനാഥൻ, എ.ഐ.പി.ഇ.യു. ജനറൽ സെക്രട്ടറി ആർ.പി.സാരംഗ്, സ്വാഗതസംഘം ചെയർമാൻ എ.വി.റസൽ എന്നിവർ സംസാരിച്ചു.
Next Story