- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥിനിയെ പീഡിപ്പിച്ചുവെന്ന് പരാതി; 19 പേർക്കെതിരെ കേസ്
റാന്നി: വിദ്യാർത്ഥിനിയെ പീഡിപ്പിച്ചുവെന്നും നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്നും ഉള്ള പരാതിയിൽ സഹപാഠി ഉൾപ്പെടെ 19 പേർക്കെതിരേ പൊലീസ് കേസ് എടുത്തു. കുട്ടിയെ പീഡിപ്പിച്ചതിന് 16 പേർക്കെതിരേയാണ് കേസ്. നഗ്‌നചിത്രങ്ങൾ പ്രദർശിപ്പിച്ചതടക്കമുള്ള കുറ്റങ്ങളിലാണ് മറ്റ് മൂന്നുപേർ പ്രതികളായിട്ടുള്ളത്. കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.
പെൺകുട്ടി പഠിക്കുന്ന സ്‌കൂളിലെ ഒരു വിദ്യാർത്ഥിയും ഇതിൽ ഉൾപ്പെടുന്നു. നാലുപേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തത്. സ്‌കൂളിൽ പോകാൻ മടികാണിച്ച പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി കൗൺസിലിങ്ങിന് വിധേയമാക്കുമ്പോഴാണ് വിവരം പുറത്താകുന്നത്.
Next Story