കോഴിക്കോട്: സ്വകാര്യബസിനെ നാല് കിലോമീറ്ററോളം കാറിൽ പിന്തുടർന്നെത്തി ഡ്രൈവറെ മർദിക്കുകയും ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർക്കുകയും ചെയ്തതായി പരാതി. ആക്രമണത്തിൽ ബസ് ഡ്രൈവർ തോട്ടുമുക്കം പനമ്പിലാവ് സ്വദേശി നിഖിലിന് പരുക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെ മുക്കം- അരീക്കോട് റോഡിൽ കല്ലായിയിലാണ് സംഭവം.

തോട്ടുമുക്കത്തുനിന്ന് മുക്കത്തേക്ക് പോകുന്ന റോബിൻ ബസ്സിന് നേരെയായിരുന്നു ആക്രമണം. അക്രമികൾ, ബസിന്റെ താക്കോൽ കൈവശപ്പെടുത്തി മടങ്ങിയതോടെ യാത്രക്കാർ പെരുവഴിയിലായി. തിങ്കളാഴ്ച വൈകിട്ട് 4.45 ഓടെയാണ് സംഭവം.

ആക്രമണത്തിന്റെ വിഡിയോ സാമൂഹിക മാധ്യമത്തിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അക്രമികൾ താക്കോൽ ഊരിക്കൊണ്ടു പോയതിനാൽ യാത്രക്കാർ പെരുവഴിയിൽ ആകുകയും ചെയ്തു.

നാലു കിലോമീറ്ററോളം കാറിൽ പിന്തുടർന്നെത്തിയ സംഘമാണ് ഡ്രൈവറെ മർദിച്ച് ബസിന്റെ ചില്ല് അടിച്ചു തകർത്തത്. തോട്ടുമുക്കത്തുനിന്ന് മുക്കത്തേക്കു പോകുകയായിരുന്ന റോബിൻ ബസിനു നേരെയായിരുന്നു ആക്രമണം.