- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷ്ടാവിനെ പിടികൂടി പൂട്ടിയിട്ടു; രക്ഷപ്പെട്ട മോഷ്ടാവ് സംഘമായെത്തി ആക്രമിച്ചു; നാല് അതിഥി തൊഴിലാളികൾക്ക് പരിക്ക്
തിരുവനന്തപുരം: കരുമത്ത് മോഷണശ്രമം തടയാൻ ശ്രമിച്ച അതിഥി തൊഴിലാളികൾക്ക് മർദ്ദനമേറ്റതായി പരാതി. ബംഗാൾ സ്വദേശികളായ നിർമ്മൽ റോയ്, അർബിൻ, ഫാട്രിക് ഫുജിൻ, വസന്തറോയ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ ഒരാളുടെ കൈ ഒടിയുകയും തല പൊട്ടുകയും ചെയ്തിട്ടുണ്ട്. ലഹരി മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.
കരുമം മധുപ്പാലം ഇലങ്കത്തറയിലെ ആയിരവില്ലി ഹോളോ ബ്രിക്സ് കമ്പനിയിലെ തൊഴിലാളികളാണ് ആക്രമണത്തിന് ഇരയായത്. ഞായറാഴ്ച അർദ്ധരാത്രിയാണ് സംഭവങ്ങൾക്ക് തുടക്കം. ഹോളോബ്രിക്സ് കമ്പനിയോട് ചേർന്നുള്ള ഷെഡിൽ മോഷണത്തിന് ശ്രമിച്ചയാളെ തൊഴിലാളികൾ ചേർന്ന് പൂട്ടിയിട്ടിരുന്നു. എന്നാൽ മോഷ്ടാവ് ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു.
ഇതിന് ശേഷം സംഘമായെത്തി തൊഴിലാളികൾ താമസിച്ചിരുന്ന മുറിയുടെ വാതിൽ അടിച്ച് തകർത്ത് മൺവെട്ടിയും കമ്പിപ്പാരയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.