കോഴിക്കോട്: സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുന്ദമംഗലം ആനപ്പാറ താഴെ എടവലത്ത് തസ്ലീന (41) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതിന് ആനപ്പാറ ആശുപത്രിക്കു മുന്നിലായിരുന്നു അപകടം.

സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ, മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ തസ്ലീനയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയിൽ മരിച്ചു. ഭർത്താവ്: അബ്ദു സമദ്. മക്കൾ: സൻഫീർ, സിഫ്‌ന. കബറടക്കം ചൊവ്വാഴ്ച.