- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗിക ആവശ്യം നിരസിച്ച ജീവനക്കാരിയെ ആക്രമിച്ച കേസ്; കൊച്ചിയിലെ സ്പാ ഉടമ അറസ്റ്റിൽ
കൊച്ചി: കടവന്ത്രയിൽ ജീവനക്കാരിയെ ആക്രമിച്ച കേസിൽ സ്പാ ഉടമ അറസ്റ്റിൽ. കടവന്ത്ര മാർക്കറ്റ് റോഡിലുള്ള ലില്ലിപ്പുട്ട് എന്ന സ്പായിലെ ജീവനക്കാരിയെ ആക്രമിച്ച കേസിൽ അജീഷ് എറണാകുളം പള്ളുരുത്തി സ്വദേശി അജീഷ് ആണ് അറസ്റ്റിലായത്. പ്രതിയുടെ ലൈംഗിക ആവശ്യം നിരസിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
കഴിഞ്ഞ ശനിയാഴ്ചയാണ് കടവന്ത്ര മാർക്കറ്റിന് സമീപത്ത് വച്ച് ഇയാൾ സ്പാ ജീവനക്കാരിയായ യുവതിയോട് മോശമായി പെരുമാറിയത്. യുവതിയോട് അപമര്യാദയായി പെരുമാറാനുള്ള ശ്രമം ചെറുത്തപ്പോഴായിരുന്നു ആക്രമണം. ബിയർ കുപ്പി കൊണ്ട് അടിക്കാൻ ശ്രമിച്ചപ്പോൾ ഓടി രക്ഷപ്പെട്ട യുവതിയെ പിന്തുടർന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇയാൾ നിരവധി മയക്കുമരുന്ന് ഇടപാട് കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
പിടിയിലായ അജീഷ് എറണാകുളം സെൻട്രൽ, അങ്കമാലി, പള്ളുരുത്തി പൊലീസ് സ്റ്റേഷനുകളിൽ ലഹരിമരുന്ന്, അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കടവന്ത്ര പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.എം.രതീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ മിഥുൻ മോഹൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി.ആർ.അനിൽ, കെ.പി.അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.