- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുനെൽവേലി വന്ദേഭാരത് എക്സ്‌പ്രസിനു നേരെ കല്ലേറ്; ആറ് ജനൽ ചില്ലുകൾ തകർന്നു: യാത്രക്കാർക്ക് പരുക്കില്ല
ചെന്നൈ: തിരുനെൽവേലി വന്ദേഭാരത് എക്സ്‌പ്രസിനു നേരെയുണ്ടായ കല്ലേറിൽ ആറു ജനലുകൾ തകർന്നു. യാത്രക്കാർക്ക് ആർക്കും പരുക്കില്ല. ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം. ചെന്നൈയിൽ നിന്നു തിരുനെൽവേലിയിലേക്കുള്ള യാത്രയ്ക്കിടെ ഗംഗൈകൊണ്ടൻ, നറൈക്കിനരു സ്റ്റേഷനുകൾക്കിടയിലാണു കല്ലേറുണ്ടായത്.
ഇന്നത്തെ അറ്റകുറ്റപ്പണികൾക്കിടെ ഗ്ലാസ് മാറ്റുമെന്നു റെയിൽവേ അറിയിച്ചു. അതേസമയം പ്രതികളെ തിരിച്ചറിയാനായിട്ടില്ല. തിരുനെൽവേലി റെയിൽവേ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങി. ആക്രമണം നടന്ന സ്ഥലങ്ങളിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Next Story