- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗണേശ് കുമാറിന് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി
തിരുവനന്തപുരം: ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാറിന് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി. 20 പേരാണ് പേഴ്‌സണൽ സ്റ്റാഫിലുള്ളത്. പരമാവധി 25 പേരെ നിയമിക്കാമെന്നാണ് ഇടതു തീരുമാനം. ഗതാഗത മന്ത്രിയായിരുന്ന ആന്റണി രാജു രണ്ടര വർഷം പൂർത്തിയാക്കിയപ്പോഴാണ് കെ.ബി.ഗണേശ് കുമാറിന് മന്ത്രിസ്ഥാനം കൈമാറിയത്. ആന്റണി രാജുവിന്റെ സ്റ്റാഫിലുണ്ടായിരുന്നവരെ ഒഴിവാക്കി.
തനിക്ക് അർഹതയുള്ള പേഴ്‌സണൽ സ്റ്റാഫിനെ മാത്രമേ എടുത്തിട്ടുള്ളൂവെന്ന് ഗണേശ്‌കുമാർ മാധ്യമങ്ങളോട് പറഞ്ഞു. തന്റേത് ഒരു ചെറിയ പാർട്ടിയാണ്. മന്ത്രി അധികാരത്തിൽ വരുമ്പോൾ പാർട്ടിക്കാരെ അല്ലാതെ വേറെ ആരെയെങ്കിലും വെയ്ക്കുമോ? അർഹതപ്പെട്ട പേഴ്‌സണൽ സ്റ്റാഫ് എല്ലാവർക്കുമുണ്ട്. ഞാൻ കുറച്ചുപേരെ മാത്രമേ എടുത്തുള്ളുവെങ്കിൽ അത് മറ്റ് മന്ത്രിമാരെ കളിയാക്കുന്നതുപോലെയാകും. പിന്നെ അധികം യാത്രകൾ പോകാതിരിക്കുകയും സർക്കാർ വസതിക്കു പകരം സ്വന്തം വസതി ഉപയോഗിക്കുകയും ചെയ്യുന്നു. സ്വന്തം വീടില്ലായിരുന്നുവെങ്കിൽ സർക്കാർ വസതിയിൽ താമസിച്ചേനെ. ഇത്രയൊക്കെയല്ലേ ചെയ്യാനാകൂവെന്നും മന്ത്രി ചോദിച്ചു.