മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺമക്കളെ പീഡിപ്പിച്ച പിതാവിന് 123 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി അതിവേഗ സ്പെഷ്യൽ കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. 8.85 ലക്ഷം രൂപ പിഴയും വിധിച്ചു. പതിനൊന്നും പന്ത്രണ്ടും വയസുള്ള മക്കളെയാണ് പ്രതി പീഡിപ്പിച്ചത്. 2021 - 22 കാലഘട്ടത്തിലാണ് പീഡനം നടന്നത്. 2022ലാണ് കേസ് രജിസ്റ്റർ ചെയ്തത്.