കണ്ണൂർ: തലശേരി പൊലിസ് സ്റ്റേഷൻ പരിധിയിൽ സ്‌കൂൾ വിദ്യാർത്ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന പരാതിയിൽ ട്യൂഷൻ അദ്ധ്യാപകനെ തലശേരി ടൗൺ പൊലിസ് അറസ്റ്റു ചെയ്തു. വീട്ടിൽ ട്യൂഷനെടുത്തുവന്ന യുവാവിനെയാണ് ടൗൺ പൊലിസ് അറസ്റ്റു ചെയ്തത്. പന്ത്രണ്ടുവയസിൽ താഴെയുള്ള മൂന്ന് പെൺകുട്ടികളുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.

കൂടുതൽ പെൺകുട്ടികൾ പീഡനത്തിനിരയായിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. ഇതേ കുറിച്ചു വിശദമായി പൊലിസ് അന്വേഷണം നടത്തിവരികയാണ്. സ്‌കൂളിൽ നടന്ന കൗൺസിലിങിനിടെയിൽ ചൈൽഡ് ലൈൻ പ്രവർത്തകരോടാണ് പെൺകുട്ടികൾ ഇക്കാര്യം അറിയിച്ചത്. തുടർന്ന് ഇവർ പൊലിസിൽ പരാതിപ്പെടുകയായിരുന്നു. മൂന്ന് പെൺകുട്ടികളുടെയും മൊഴി വനിതാ പൊലിസ് രേഖപ്പെടുത്തിയിട്ടുണ്ട്.

164- പ്രകാരം തലശേരി പോക്സോ കോടതിയും പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തും. പൊലീസ് അറസ്റ്റു ചെയ്ത പ്രതിയെ തലശേരി പോക്സോ അതിവേഗ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.