- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈക്കിളിൽനിന്ന് വീണ് ബ്രേക്ക് ലിവർ കണ്ണിലൂടെ കുത്തിക്കയറി അറുപതുകാരൻ മരിച്ചു
കൊല്ലം: സൈക്കിളിൽനിന്ന് വീണ് ബ്രേക്ക് ലിവർ കണ്ണിലൂടെ കുത്തിക്കയറി അറുപതുകാരൻ മരിച്ചു. കാവനാട് കന്നിമേൽച്ചേരി കണ്ണാടി വീട്ടിൽ മുരളീധരൻ ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് മൂന്നുമണിയോടെ ശക്തികുളങ്ങര മള്ളേഴത്തുമുക്കിലായിരുന്നു സംഭവം.
നഗരസഭാംഗം പുഷ്പാംഗദന്റെ വീടിനു സമീപം സൈക്കിളിൽ കമിഴ്ന്നുവീണ നിലയിൽ കാണുകയായിരുന്നു. പുഷ്പാംഗദൻ ജീവകാരുണ്യ പ്രവർത്തകനായ ഗണേശിനെ അറിയിച്ചു. നാട്ടുകാർ ചേർന്ന് സൈക്കിളിൽ നിന്നു എടുത്ത് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വർക്ക്‌ഷോപ്പിൽ ജോലിയുണ്ടോ എന്നന്വേഷിച്ച് തിരിച്ചുവരും വഴിയാണ് അപകടം സംഭവിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: സുജാത (ഉഷ). മക്കൾ: മഹേഷ്, മുകേഷ്. മരുമക്കൾ:ലക്ഷ്മിപ്രിയ, ശോഭിക. സംസ്‌കാരം ബുധനാഴ്ച രണ്ട് മണിക്ക് നടക്കും