- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറാം ക്ലാസ് വിദ്യാർത്ഥിയെ രണ്ട് അദ്ധ്യാപകർ ചേർന്ന് മർദിച്ചെന്ന് പരാതി
പാലക്കാട്: മണ്ണാർക്കാട് ആറാം ക്ലാസ് വിദ്യാർത്ഥിയെ അദ്ധ്യാപകർ ചേർന്ന് മർദ്ദിച്ചതായി പരാതി. വിദ്യാർത്ഥി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നെല്ലിപ്പുഴ ഡിഎച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് നാസിമിനെയാണ് അദ്ധ്യാപകർ മർദ്ദിച്ചത്.
മറ്റ് വിദ്യാർത്ഥികൾ തമ്മിലുള്ള അടിപിടിയുടെ പേരിൽ നാസിമിനെ രണ്ട് അദ്ധ്യാപകർ ചേർന്ന് മർദിച്ചുവെന്ന് പിതാവ് സമദ് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി സമദ് പൊലീസിൽ പരാതി നൽകി. അതേസമയം മുറിവ് വരത്തക്ക വിധത്തിൽ അടിച്ചിട്ടില്ലെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.
Next Story