- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡനക്കേസിൽ റിമാൻഡിലായി; മാനന്തവാടി മെഡിക്കൽ കോളജിലെ ഡോക്ടറെ എസ്എസ്എൽസി വിദ്യാർത്ഥികളുടെ സ്‌ക്രീനിങ് ചുമതലയിൽനിന്നു മാറ്റി
കൽപറ്റ: ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ സ്വകാര്യ ക്ലീനിക്കിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ റിമാൻഡിലായ ഡോക്ടർക്കെതിരെ വകുപ്പുതല നടപടി. ഡോക്ടറെ എസ്എസ്എൽസി വിദ്യാർത്ഥികളുടെ സ്‌ക്രീനിങ് ചുമതലയിൽനിന്നു മാറ്റി. മാനന്തവാടി മെഡിക്കൽ കോളജിലെ മാനസികാരോഗ്യ വിദഗ്ധൻ ഡോ.ജോസ്റ്റിൻ ഫ്രാൻസിസിനെതിരയാണ് നടപടി.
കൽപറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയെ സ്വകാര്യ ക്ലിനിക്കിലെത്തിച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിലാണ് കഴിഞ്ഞയാഴ്ച ഡോ.ജോസ്റ്റിൻ ഫ്രാൻസിസ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയത്. പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി സർവീസിൽ തുടരുന്നതിനും ജില്ലയിലെ പഠന വൈഷമ്യമുള്ള എസ്എസ്എൽസി വിദ്യാർത്ഥികളുടെ എൽഡി സ്‌ക്രീനിങ് ക്യാംപിനു നേതൃത്വം നൽകുന്നതിനും എതിരെ വിവിധ യുവജന സംഘടനകളും വനിതാ സംഘടനകളും പ്രതിഷേധവുമായെത്തിയിരുന്നു. 2020 ഒക്ടോബറിലാണ് പെൺകുട്ടി പീഡനത്തിനിരയായത്.