പത്തനംതിട്ട: കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് അർഹനായി. 55,555 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരം മാർച്ച് 31-ന് കടമ്മനിട്ടയിലെ സ്മൃതിമണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ മുന്മന്ത്രി എം.എ. ബേബി സമ്മാനിക്കും.