കൊച്ചി: അച്ചടിച്ച രൂപത്തിൽ ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. കൊച്ചി സ്വദേശി എൻ. പ്രകാശ് നൽകിയ ഹർജിയിൽ ജസ്റ്റിസ് എൻ. നഗരേഷിന്റേതാണ് നിർദ്ദേശം. ലൈസൻസും മറ്റും അച്ചടിച്ച എത്തിച്ചു നൽകാൻ ഫീസ് വാങ്ങിയ ശേഷം അതു നൽകാത്തതു അനുവദിക്കാനാകില്ലെന്ന് ഹർജിയിൽ പറയുന്നു.

നിർദേശപ്രകാരം ലൈസൻസ് ഡൗൺലോഡ് ചെയ്‌തെങ്കിലും വാഹനവുമായി പുറത്തുപോകുമ്പോഴെല്ലാം ഫോൺ കൊണ്ടുപോകുന്ന ശീലമില്ല. ലൈസൻസ് കാണിക്കാൻ ആവശ്യപ്പെടുമ്പോൾ ഫോണിൽ ചാർജും റേഞ്ചും ഉണ്ടെന്ന് ഉറപ്പാക്കാനാകില്ലെന്നും ഹർജിയിൽ പറയുന്നു.