- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം. വിൻസെന്റ് എംഎൽഎയുടെ കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി അപകടം
തിരുവനന്തപുരം: എം. വിൻസെന്റ് എംഎൽഎയുടെ കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി അപകടം. ബുധനാഴ്ച പുലർച്ചെ കരമന-കളിയിക്കാവിള പാതയിൽ പ്രാവച്ചമ്പലത്തിന് സമീപത്തു വച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ എംഎൽഎയ്ക്കും കൂടെയുണ്ടായിരുന്നയാൾക്കും പരിക്കേറ്റു.
കോവളം നിയോജക മണ്ഡലം എംഎൽഎ.യാണ് എം. വിൻസെന്റ്. ബാലരാമപുരത്തെ വീട്ടിൽനിന്ന് റെയിൽവേ സ്റ്റേഷനിലേയ്ക്ക് പോകുംവഴിയാണ് അപകടം. സ്‌കൂട്ടർ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാർ നിയന്ത്രണം വിടുകയായിരുന്നു. നിസ്സാര പരിക്കേറ്റ എംഎൽഎ.യേയും കൂടെണ്ടായിരുന്നയാളെയും പൊലീസ് ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
Next Story