- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയം നടിച്ച് 15കാരിയെ രാത്രി വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; പീഡനം തുടർന്നത് മൂന്നു മാസം: യുവാവ് അറസ്റ്റിൽ
വടകര: പ്രണയം നടിച്ചു 15കാരിയെ രാത്രി വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കടവത്തൂർ കല്ലൻതോടി കുറുമ്പേരി അശ്വന്തി (23)നെയാണ് എടച്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നു മാസമായി പ്രതി പാതിരാത്രി കുട്ടിയുടെ വീട്ടിൽ വന്നു പീഡിപ്പിച്ചു എന്നാണ് കേസ്. പ്രതിയെ റിമാൻഡ് ചെയ്തു. എടച്ചേരി പൊലീസ് ഇൻസ്പെക്ടർ സുധീർ കല്ലൻ, എസ്‌ഐ വി.കെ.കിരൺ, എഎസ്‌ഐ രാംദാസ് നരിപറ്റ, എസ്‌പിഒ സിജുകുമാർ, സിപിഒ കെ.ശ്രീജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Next Story