- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ടു മരണം
ആലപ്പുഴ: ജില്ലയിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ടു പേർ മരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് രണ്ട് അപകടങ്ങളും സംഭവിച്ചത്. ദേശീയ പാതയിൽ ഹരിപ്പാട് മാധവാ ജംക്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ബിജു.(42) മരിച്ചു. കുമാരപുരം കാട്ടിൽ മാർക്കറ്റ് പുത്തൻ പൊറുതിയിൽ ഗോപിയുടെ മകനാണ്.
അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ കരുമാടിക്ക് സമീപമാണ് മറ്റൊരു അപകടം. നിയന്ത്രണം വിട്ട വാൻ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികനായ അമ്പലപ്പുഴ കോമന കൃഷ്ണമംഗലം എൻ ചന്ദ്രബോസ് (68) മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയ്ക്കിടെയാണ് ചന്ദ്രബോസ് മരിച്ചത്.
Next Story