എടപ്പാൾ: വട്ടംകുളം കുറ്റിപ്പാല എസ്വിജെബി സ്‌കൂൾ ജംക്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. എൽഐസി ഏജന്റും സാംസ്‌കാരിക പ്രവർത്തകനുമായ വട്ടംകുളം തൈക്കാട് സുന്ദരൻ (52), കുമരനെല്ലൂർ കൊള്ളന്നൂർ കിഴക്കൂട്ടുവളപ്പിൽ മൊയ്തീൻകുട്ടിയുടെ മകൻ അലി (35) എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെ രണ്ട് മണിക്കായിരുന്നു അപകടം. മൃതദേഹങ്ങൾ എടപ്പാൾ ആശുപത്രി മോർച്ചറിയിൽ.