ന്യൂഡൽഹി: ബാംഗ്ലൂർ-കണ്ണൂർ എക്സ്‌പ്രസ് കോഴിക്കോട്ടേക്ക് നീട്ടിയത് ഉടൻ പ്രാബല്യത്തിലാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എം.കെ. രാഘവൻ എംപി.യെ അറിയിച്ചു.

ബെംഗളൂരുവിൽനിന്ന് മംഗളൂരു വഴി കണ്ണൂരേക്ക് സർവീസ് നടത്തുന്ന ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടിയ റെയിൽവേ ബോർഡ് തീരുമാനത്തെ എതിർത്ത് കഴിഞ്ഞ ദിവസം മംഗളൂരു എംപി.യും ബിജെപി. കർണാടക സംസ്ഥാന മുൻഅധ്യക്ഷനുമായ നളിൻകുമാർ കട്ടീൽ രംഗത്തു വന്നിരുന്നു. ഇതിനുപിന്നാലെയാണ് എം.കെ. രാഘവൻ എംപി. ഇടപെട്ടത്.

എംപി. ആവശ്യപ്പെട്ട മംഗളൂരു-മധുര-രാമേശ്വരം എക്സ്‌പ്രസ് ഉടൻ ആരംഭിക്കുമെന്നും നഷ്ടത്തിലോടുന്ന ഗോവ-മംഗളൂരു വന്ദേഭാരത് എക്സ്‌പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നതിന് നടപടിതുടങ്ങിയെന്നും മന്ത്രി എംപി.യെ അറിയിച്ചു.