തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയിൽ ആൾമാറാട്ടം നടന്നെന്ന് സംശയം. പൂജപ്പുരയിൽ പിഎസ്‌സി പരീക്ഷാഹാളിൽ നിന്ന് ഉദ്യോഗാർഥി ഇറങ്ങിയോടി.

കേരള സർവകലാശാലയുടെ ലാസ്റ്റ് ഗ്രേഡ് പരീക്ഷയാണ് ഇന്നു നടന്നത്. പരീക്ഷാ ഹാളിലേക്ക് എല്ലാവരും പ്രവേശിച്ചതിനു പിന്നാലെ ഹാൾടിക്കറ്റ് പരിശോധിക്കാൻ ഉദ്യോഗസ്ഥനെത്തിയപ്പോഴാണ് സംഭവം. ഹാൾടിക്കറ്റ് ചോദിച്ചതോടെ ഉദ്യോഗാർഥി ഹാളിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു.

ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാനുള്ള ശ്രമത്തിനിടെ പിടിക്കപ്പെടുമെന്നായപ്പോൾ ഓടിരക്ഷപെട്ടതാകാമെന്നാണ് പിഎസ്‌സി അധികൃതർ നല്കിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു.