തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ വനിതകളുടെയും ഭിന്നശേഷിക്കാരുടെയും അവകാശം സംരക്ഷിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങൾ മികച്ചതാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ പ്രത്യേക നിരീക്ഷകൻ ഡോ. യോഗേഷ് ദുബെ പറഞ്ഞു. കളക്റ്റ്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസഥരുമായി അദ്ദേഹം ചർച്ച നടത്തി.

വനിതാ സംരക്ഷണ പ്രവർത്തനങ്ങളിൽ മാതൃകാപരമായാണ് ജില്ല പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വിലയിരുത്തി. ഇതിന് നേതൃത്വം നൽകുന്ന ജില്ലാ കളക്ടറെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗാർഹിക പീഡനം ഉൾപ്പെടെയുള്ള വിവിധ അക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളെ സഹായിക്കാൻ സജ്ജമാക്കിയിട്ടുള്ള വൺ സ്റ്റോപ്പ് സെന്റർ അദ്ദേഹം കഴിഞ്ഞ ദിവസം നേരിൽ കണ്ട് വിലയിരുത്തിയിരുന്നു. യോഗത്തിൽ എഡിഎം പ്രേംജി സി, പൊലീസ്, സാമൂഹ്യ നീതി, ഐറ്റിഡിപി, തൊഴിൽ, വിവര പൊതുസമ്പർക്ക വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.