- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചുമാസമായി പെൻഷൻ ഇല്ല; റോഡിൽ കസേരയിട്ടിരുന്നു പ്രതിഷേധിച്ച് തൊണ്ണൂറുകാരി
വണ്ടിപ്പെരിയാർ: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് നടുറോഡിൽ കസേരയിട്ടിരുന്ന് വൃദ്ധയുടെ പ്രതിഷേധം. വണ്ടിപ്പെരിയാർ സ്വദേശിനി പൊന്നമ്മയാണു വണ്ടിപ്പെരിയാർ - വള്ളക്കടവ് റോഡിലെ എച്ച്പിസിയിൽ നടുറോഡിൽ കസേരയിട്ടിരുന്ന് ഒന്നര മണിക്കൂറോളം പ്രതിഷേധ സമരം നടത്തിയത്. കുഞ്ഞമ്മ റോഡിലിരുന്നതിനെ തുടർന്ന് ഈ സമയം ഇതു വഴി വന്ന വാഹനങ്ങൾ നിർത്തിയിട്ടു. സ്വകാര്യ ബസും അൽപനേരത്തേക്കു കുടുങ്ങി.
അഞ്ചു മാസമായി പെൻഷൻ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്നും പ്രശ്‌നം പരിഹരിക്കാതെ റോഡിൽ നിന്നു മാറില്ലെന്നും പൊന്നമ്മയും മകൻ മായനും നിലപാടെടുത്തു. പിന്നീടു വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി അനുനയിപ്പിച്ച് പൊന്നമ്മയെയും മകനെയും വീട്ടിലേക്കു മാറ്റുകയായിരുന്നു. എച്ച്പിസിയിൽ ഒറ്റമുറി വീട്ടിലാണു പൊന്നമ്മ കഴിയുന്നത്.
Next Story