ഛത്ര: ഝാർഖണ്ഡിലെ ഛത്ര ജില്ലയിൽ സുരക്ഷാ സേനയും മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. റാഞ്ചിയിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള ബൈരിയോ വനത്തിലാണ് സംഭവം.

ഉത്തർപ്രദേശിലെ വസീർഗഞ്ച് നിവാസി സിക്കന്ദർ സിങ്, ത്ധാർഖണ്ഡിലെ പലാമു സ്വദേശി സുകൻ റാം എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ ജവാൻ ആകാശ് സിങ്ങിനെ ചികിത്സയ്ക്കായി റാഞ്ചിയിൽ എത്തിച്ചതായി ഛത്ര സബ് ഡിവിഷണൽ പൊലീസ് ഓഫീസർ സന്ദീപ് സുമൻ അറിയിച്ചു.