അമ്പലപ്പുഴ: മകൾ നടത്തുന്ന സ്വകാര്യ ആശുപത്രിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ പിതാവ് മരിച്ചു. അമ്പലപ്പുഴ കട്ടക്കുഴി കൃഷ്ണമംഗലത്ത് എൻ.ചന്ദ്രബോസാണ് (68) മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൊച്ചുമകൻ ആർജിത് സത്യയ്ക്കും(7) പരുക്കേറ്റു. നിയന്ത്രണംവിട്ടെത്തിയ വാൻ ചന്ദ്രബോസ് യാത്ര ചെയ്ത സ്‌കൂട്ടറിലിടിച്ചാണ് അപകടം ഉണ്ടായത്.

അമ്പലപ്പുഴ തിരുവല്ല സംസ്ഥാനപാതയിൽ കരുമാടിക്ക് സമീപം ഡോ. ജ്യോതിക സി. ബോസ് നടത്തുന്ന എം.ശ്രീകുമാരി മെമോറിയൽ ക്ലിനിക്കിനു സമീപം ചൊവ്വാഴ്ച രാത്രി 11ന് ആയിരുന്നു അപകടം. പരുക്കേറ്റ ചന്ദ്രബോസിനെ ഡോ.ജ്യോതിക തന്നെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്‌കരിച്ചു. ഭാര്യ: പരേതയായ എം.ശ്രീകുമാരി (റിട്ട. എഇഒ). മരുമകൻ. സത്യജിത്ത്.