- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി സമ്പൂർണ ശുചീകരണ യജ്ഞം ഇന്ന് മുതൽ;ഭാരതപുഴയെ ജലസമൃദ്ധമാക്കുകയും ജല ജലദൗർലഭ്യം പരിഹരിക്കുകയും ചെയ്യുക എന്നത് ലക്ഷ്യം
പാലക്കാട്: പാലക്കാട് ജില്ലാ പഞ്ചായത്തിന്റെയും ഹരിത കേരളം മിഷന്റെയും ആഭിമുഖ്യത്തിൽ ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി സമ്പൂർണ ശുചീകരണ യജ്ഞം ഇന്ന് മുതൽ ആരംഭിക്കും. ജില്ലാതല ഉദ്ഘാടനം രാവിലെ ഒൻപതിന് നടന്നു. ഭാരതപ്പുഴയെ വിവിധ പ്രവർത്തനങ്ങളിലൂടെ പുനരുജ്ജീവിപ്പിച്ച് ജലസമൃദ്ധമാക്കുകയും ജല ജലദൗർലഭ്യം പരിഹരിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഫെബ്രുവരി എട്ട് മുതൽ 16 വരെയാണ് സമ്പൂർണ ശുചീകരണ യജ്ഞം ആസൂത്രണം ചെയ്തിട്ടുള്ളത്.
പദ്ധതിയുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി ജലാശയങ്ങളിലേക്കുള്ള നീരൊഴുക്ക് സുഗമമാക്കുന്നതിനും ജലാശയങ്ങളെയും പുഴയോരങ്ങളെയും മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിനും സഹായകരമായ ഒരു ജനകീയ പുഴയോര ശുചീകരണ പരിപാടിക്കാണ് പാലക്കാട് ജില്ലാ പഞ്ചായത്ത് നേതൃത്വം നൽകുന്നത്. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും ബഹുജനങ്ങളുടെയും പിന്തുണയോടുകൂടിയാണ് ഈ ജനകീയ പരിപാടി നടപ്പാക്കുന്നത്.