പാലക്കാട്: കഞ്ചിക്കോട്-കൊട്ടേക്കാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ ലെവൽ ക്രോസ് നമ്പർ 156 ഫെബ്രുവരി ഒമ്പതിന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ അടച്ചിടുമെന്ന് ദക്ഷിണ റെയിൽവേ അസിസ്റ്റന്റ് ഡിവിഷണൽ എൻജിനീയർ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങൾ പുത്തൂർ കടുക്കാംകുന്നം-മന്തക്കാട്-മലമ്പുഴ വഴി പോകണം.