- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുന്നയൂർക്കുളം: തൃശൂർ അകലാട് മൂന്നയിനിയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് ഹോട്ടൽ തൊഴിലാളി മരിച്ചു. അകലാട് അഞ്ചാംകല്ല് പെരുമ്പുള്ളി മുസ്തഫ എന്ന മുത്തു(49)ആണ് മരിച്ചത്.
രാവിലെ ആറുമണിയോടെ അകലാട് താഹപള്ളി റോഡ് പരിസരത്താണ് സംഭവം. ദേശീയപാത 66ൽ പൊന്നാനി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി റോഡരികിൽ നിർത്തി ഡ്രൈവറും സഹായിയും പുറത്തിറങ്ങിയതായിരുന്നു. ഈ സമയത്ത് അകലാട് നിന്ന് മന്നലാംകുന്നിലേക്ക് പോകുകയായിരുന്ന മുസ്തഫ സഞ്ചരിച്ച സ്‌കൂട്ടർ ലോറിക്കു പിന്നിൽ ഇടിക്കുകയായിരുന്നു.
Next Story