റാന്നി: പതിനാറ് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവടക്കം മൂന്ന് യുവാക്കളെക്കൂടി പൊലീസ് അറസ്റ്റുചെയ്തു. ളാഹ സ്വദേശി വിഷ്ണു (24), ചിറ്റാർ സ്വദേശികളായ ആഷിഖ് ആസാദ് (26), നവനീത് (23) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ആഷിഖ് ആസാദ് സജീവ ഡിവൈഎഫ്ഐ. പ്രവർത്തകനാണ്. മൂവരെയും റിമാൻഡുചെയ്തു. കേസിൽ 19 പ്രതികളാണുള്ളത്. ഇതിൽ എട്ടുപേർ അറസ്റ്റിലായി.