കൊടകര: തൃശൂർ കൊടകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്കേറ്റു. ഇന്ന് വെളുപ്പിനെയാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ നാലു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. തൃശൂരിൽനിന്ന് ചങ്ങനാശേരിയിലേക്കു പോവുകയായിരുന്ന ബസും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.