- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ടവർക്കുള്ള ഭൂമി വിതരണം: കൈവശാവകാശ രേഖകൾ നൽകും; നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് പത്തനംതിട്ട കളക്ടർ എ ഷിബു
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ടവർക്ക് മഞ്ഞത്തോട് മേഖലയിൽ ഭൂമി വിതരണം ചെയ്യാനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കുകയാണെന്ന് ജില്ലാ കളക്ടർ എ ഷിബു പറഞ്ഞു. മഞ്ഞത്തോട് പട്ടിക വർഗ സങ്കേതത്തിൽ ഭൂമി വിതരണവുമായി ബന്ധപ്പെട്ട് സന്ദർശനം നടത്തി സംസാരിക്കുകയായിരുന്നു കളക്ടർ. ഒരേക്കർ ഭൂമിയാണ് പ്ലോട്ടുകൾ തിരിച്ച് ഇവിടെ വിതരണം ചെയ്യുന്നത്.
അവർക്ക് കൈവശാവകാശ രേഖകൾ നൽകി കൃഷിയോഗ്യമാക്കി കൊടുക്കുകയും ചെയ്യും. വനവിഭവങ്ങൾ ശേഖരിക്കുന്നത് ഉപജീവന മാർഗമാക്കിയ ഇവരെ സ്ഥിരമായി ഒരിടത്ത് താമസിപ്പിക്കുക എന്നത് ശ്രമകരമാണ്. ഉദ്യോഗസ്ഥരുടെ ശ്രമത്തിന് ഒപ്പം അവരുടെ സഹകരണം കൂടി ഇക്കാര്യത്തിൽ ആവശ്യമാണെന്നും അതിനു വേണ്ടിയുള്ള പരിശ്രമങ്ങൾ ആണ് ഇപ്പൊൾ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തുന്നതെന്നും ജില്ലാ കളക്ടർ പറഞ്ഞു. പട്ടിക വർഗ വികസന വകുപ്പിന്റെ കീഴിൽ ചിറ്റാറിലുള്ള പെൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റൽ കളക്ടറും സംഘവും സന്ദർശിച്ചു. പട്ടിക വർഗ വികസന ഓഫീസർ എസ് സുധീർ, ടി ഒ നിസ്സാർ, ഊരുമൂപ്പൻ രാജു തുടങ്ങിയവർ പങ്കെടുത്തു.