- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ കരിയം സർക്കാർ എൽ. പി സ്‌കൂളിൽ സ്റ്റാർസ് മാതൃകയിൽ തയ്യാറാക്കുന്ന പ്രീ പ്രൈമറി വർണ്ണക്കൂടാരത്തിന്റെ നിർമ്മാണോദ്ഘാടനം ഹരിതയിടത്തിൽ വൃക്ഷതൈ നട്ടു കൊണ്ട് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ നിർവഹിച്ചു. നമ്മുടെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തി സംസ്ഥാനത്തെ പ്രീ -പ്രൈമറി സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് എം. എൽ.എ പറഞ്ഞു. അടുത്ത അധ്യയന വർഷം കരിയം എൽ.പി സ്‌കൂളിന് പുതിയ സ്‌കൂൾ ബസ് അനുവദിക്കുമെന്ന് എംഎൽഎ അറിയിച്ചു. സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രീ -പ്രൈമറി വർണ്ണക്കൂടാരം നിർമ്മിക്കുന്നത്. കരിയം എൽ.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ ചെല്ലമംഗലം വാർഡ് കൗൺസിലർ ഗായത്രി ദേവി സി അധ്യക്ഷത വഹിച്ചു. ഇടവക്കോട് വാർഡ് കൗൺസിലർ എൽ.എസ് സാജു, കണിയാപുരം ബി.ആർ.സി ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ഡോ. ഉണ്ണികൃഷ്ണൻ പാറയ്ക്കൽ,കണിയാപുരം ഉപജില്ലാ അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസർ രവികുമാർ.കെ, സ്‌കൂൾ ഹെഡ്‌മിസ്ട്രസ് ബേബി ഷർമിള കോഹൂർ എന്നിവരും പങ്കെടുത്തു.