മാനന്തവാടി: തോൽപ്പെട്ടിയിൽ താൽകാലിക വനപാലകനെ വന്യജീവി ആക്രമിച്ചു. തോൽപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ താൽകാലിക വനപാലകൻ വെങ്കിട്ടദാസിനെയാണു (50) വന്യജീവി ആക്രമിച്ചത്. പുലിയാണ് ആക്രമിച്ചതെന്നാണു സംശയം.

സിപിഎം ചേകാടി ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് വെങ്കിട്ടദാസ്. രാത്രി എട്ടോടെ അരണപ്പാറ പള്ളിമുക്കിലാണു സംഭവം. തലയ്ക്കു പരുക്കേറ്റ വെങ്കിട്ടദാസിനെ വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.