- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം
നെടുങ്കണ്ടം: ഉടുമ്പൻചോലയിൽ യുവാവ് അയൽവാസിയായ യുവതിയെ പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ഉടുമ്പൻചോല പാറയ്ക്കൽ ഷീലയ്ക്കാണ് (31) അയൽവാസിയിടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ അയൽവാസിയായ ശശിയെ (37) പൊലീസ് കസ്റ്റഡിയിൽ എടുത്തു. വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ഇയാൾ ഷീലയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഗുരുതരമായി പരുക്കേറ്റ ഷീലയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്നു തേനി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഷീലയ്ക്ക് 90 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ട് 3.30ന് ആണു സംഭവം. ഏലത്തോട്ടത്തിൽ വിളവെടുക്കുകയായിരുന്ന ഷീലയെ, ശശി ബലമായി സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ഉടുമ്പൻചോല പൊലീസെത്തി വാതിൽ തകർത്താണ് ഇരുവരെയും പുറത്തെത്തിച്ചത്. പ്രതിയെ കസ്റ്റഡിയിൽ എടുത്തു. ഇയാൾക്കും പൊള്ളലേറ്റിട്ടുണ്ട്.